Friday, June 11, 2010
കുറച്ചു അച്ചടിപിശകും പിന്നെ ഇച്ചിരി അക്ഷരതെറ്റും
സ്വന്തമായി ചിന്തികാനും പ്രവര്‍ത്തിക്കാനും കഴിയുക എന്നത് ഏതു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടെ ആണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മനുഷ്യവകാശത്തെയോ കൊച്ചി സ്മാര്‍ട്ട് സിറ്റിയെ കുറിച്ച് തീരുമാനം എടുക്കാനുള്ള അവകാശത്തെകുറിച്ചോ ഒന്നും അല്ല ഞാന്‍ പറഞ്ഞത്. നമ്മുടെ കാര്യങ്ങള്‍ നമ്മുടെ ഭാഷയില്‍ ഒന്ന് ചിന്തിക്കാനും പറയാനും സാധിക്കുമ്പോള്‍ ഉള്ള ഒരു ആത്മസന്തോഷത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സത്യം പറയാമല്ലോ എനിക്ക് മാതൃഭാഷയായ മലയാളത്തോട് ഭയങ്കര സ്നേഹമുണ്ട്. എനിക്ക് മലയാളത്തിലേ ചിന്തിക്കാന്‍ അറിയൂ. മലയാളത്തിലെ പ്രേമിക്കാനും അറിയൂ. ഇംഗ്ലീഷില്‍ എഴുതാം എങ്കിലും അതിനു ഒരു സുഖം പോര. മലയാളം പുസ്തകങ്ങലേക്കാള് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചാലും മനസ്സില്‍ അരച്ച് നീരാക്കി കുടിച്ച മലയാളം അങ്ങനെ കിടക്കും. ഇംഗ്ലീഷ് ബുക്ക് വായിക്കുമ്പോള്‍ മുന്നില്‍ ഒരു പാറ്റ വീണാല്‍ " അയ്യോ കോക്ക് റോച്" എന്ന് കരയാതെ "അള്ളോ പാറ്റ" എന്ന് തന്നെ കരയാനും മനസ്സ് പഠിച്ചിരുന്നു. ഈയിടെ ഞാന്‍ ഒന്ന് നാട്ടില്‍ പോയി. നാട്ടിലെ "മുന്തിയ" സ്കൂളില്‍ പഠിക്കുന്ന ഒരു കൊച്ചുങ്ങളുടെ "ഏന്തിയ' രൂപം കണ്ടു. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന കാരണം മലയാളം ഇച്ചിരെ "വീക്ക്" ആണ്. എന്നാല്‍ ഇംഗ്ലീഷ്ഇല്‍ ഒട്ടു പറയാനും അറിയില്ല. അയലോക്കത്തെ നേര്‍സറിയില്‍ പഠിക്കുന്ന കൊച്ചു പറയുന്നു " ദേണ്ടെ നമ്മടെ ക്യാറ്റ്ഇനെ പിടിക്കാന്‍ ഡോഗ് വരുന്നേ . സ്ടിക് എടുത്തോണ്ട് വായോ" എന്ന്.
പണ്ട് പറഞ്ഞ ബോര്‍ഡിംഗ് ജീവിത കാലത്ത്, ആ ചെറിയ ചാപ്പലില്‍ നിന്ന് ഞാന്‍ ഉറക്കെ ബൈബിള്‍ വായിച്ചു. സ്മശാനത്തെ അന്ന് "ശശ്മാനം" എന്ന് വായിച്ചപ്പോള്‍ പിറകിലത്തെ ലൈനില്‍ നിന്ന ചേച്ചിമാരും ടീച്ചര്‍മാരും വാ പൊത്തി ചിരിച്ചത് എന്തിനു എന്ന് മനസ്സിലായില്ല. ഞായറാഴ്ച വരുന്ന പത്രത്തിലെ "Phantom" എന്ന "ഫാന്റം" (അത് മലയാളത്തില്‍ ഇപ്പം എഴുതീട്ടും അവസാനത്തെ "റം" ഇന്‍ ഒരു മാറ്റവുമില്ല) എനിക്ക് പ്രിയപെട്ടതായിരുന്നു. ഉറക്കെ "ഫാന്റം" വായിക്കുമ്പോള്‍ അപ്പുറത്തിരുന്നു "നവയുഗത്തിന്" കുത്തി കുറിച്ച് കൊണ്ടിരുന്ന ജെയിംസ് അങ്കിള്‍ പൊട്ടി ചിരിച്ചുകൊണ്ട് എന്നെ വീണ്ടും വീണ്ടും ആ വാക്ക് ആവര്‍ത്തിച്ചു വായിപ്പിച്ചത് എന്തിനു എന്ന് ഒരു രണ്ടു മൂന്ന് വര്‍ഷമേലും എനിക്ക് പിടി കിട്ടിയില്ല. ഇങ്ങനെ ഒക്കെ ചില അല്ലറ ചില്ലറ തെറ്റുകള്‍ വരുത്തിയിരുന്നെകിലും ഞാന്‍ മിടുക്കി ആയിരുന്നു. അതിനു കാരണം ഒരു പക്ഷെ " ത- വ-ള" കൂട്ടി വായിപ്പിക്കുമ്പോള്‍ "തറ'' എന്ന് കൂട്ടി വായിക്കുന്ന അനിയനും "പതിമുഖം പൊടി" യെ "പുതിയ മുഖം പേടി" എന്ന് വായിക്കുന്ന അനിയത്തിയും ഉള്ളത് കൊണ്ടാവാം. അതില്‍ എനിക്ക് ലേശം പോലും അഹങ്കാരം ഇല്ല കേട്ടോ. കാരണം ചെറുപ്പത്തില്‍ തന്നെ സരസമ്മ മിസ്സിനോപ്പം മായാവിയും ഡിങ്കനും ശിക്കാരി ശംഭുവും എല്ലാരും തന്നെ എന്നെ ആത്മാര്‍ഥമായി മലയാളം പഠിപ്പിക്കാന്‍ സഹകരിച്ചിരുന്നു. ഇന്ന് മലയാളത്തില്‍ അത്ര കടും കട്ടിയായി സംസാരിക്കാനൊന്നും എനിക്കറിയില്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എന്നോട് പറഞ്ഞു " ആശയം നിഷ്പക്ഷവും ഉദേശം ജീവസുട്ടതും ആകുമ്പോള്‍ തര്‍ജമകളില്‍ നാം നഷ്ടപെടുത്തിയ കാര്യങ്ങള്‍ക്ക് മേല്‍ എന്തിനീ സ്പര്‍ധ?" എന്ന്. സത്യം പറയാമല്ലോ ഇപ്പഴും എനിക്ക് അറിയില്ല പുള്ളി ഉദ്ദേശിച്ചത് എന്താണെന്ന്. എങ്കിലും വാക്യത്തിനോടുവില് ഒരു ചോദ്യ ചിന്ഹമായതിനാല് അതിനു ഉത്തരം പറയാത്തിടത്തോളം കാലം എനിക്ക് - നിഷ്പക്ഷ-തര്‍ജമ-സ്പര്‍ധ എന്താണെന്ന് മനസ്സിലായില്ലെന്ന് എനിക്ക് മാത്രമല്ലെ അറിയൂ?
അതെ. ഞാന്‍ പറഞ്ഞു വന്നത് ഇതൊക്കെ തന്നെ. ഇപ്പഴത്തെ പിള്ളേര് മംഗ്ലീഷില്‍ ആണ് ഇപ്പം ചിന്തിക്കുന്നത്. വര്‍ത്താനം പറയുന്നതും ആ ഭാഷയില്‍ തന്നെ. മലയാളം ഒട്ടു അറിയത്തുമില്ല ഇംഗ്ലീഷ് ഒട്ടു വഴങ്ങത്തുമില്ല. കൂടെ വളര്‍ന്നു വരുന്ന സമപ്രായക്കാരും മംഗ്ലീഷില്‍ തന്നെ സംസാരിക്കുന്ന കാരണം വല്യ ബുദ്ധിമുട്ടൊന്നും വരാനിടയില്ല. മലയാള ഭാഷയെ കഴുത്ത് ഞെരിച്ചു ചോരയും മജ്ജയും അരച്ച് കുഴാമ്പാക്കഉന്നത് കണ്ടിട്ടും എന്തോ എനിക്ക് ഒരു കുറ്റബോധവുമില്ലേ? (എന്നോട് തന്നെ ചോദിച്ചതാണേ!!)
മലയാള ഭാഷക്ക് ഇങ്ങനെ അംഗ വൈകല്യം സംഭവിക്കാന്‍ ഞാനും ഒരു കാരണക്കാരി തന്നെ ആണ്. "അമ്മീ, (അമ്മയും മമ്മിയും കൂട്ടി എന്റെ രണ്ടു വയസ്സ് തികയാത്ത മകന് എനിക്കിട്ട പേര്) അമ്മീ വാക്കിംഗ് പോകാം. ഞാന്‍ റണ്‍ ചെയ്യില്ല അമ്മീ. ഉടുപ്പ് ടര്ട്ടി ആക്കില്ല അമ്മീ" എന്ന് പറയുമ്പോള്‍ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് "കര്‍ത്താവേ, ഇവന് മലയാളം പറയുന്നുണ്ടല്ലോ എന്നാണ്.
Subscribe to:
Post Comments (Atom)
7 comments:
entummiii..enthoru writing... see chethittuu head karangipoyi...
adipoli...ninte ullil oru sahithyakari olichirippundayirunnu alle....
Bikku: head karangumpol "back" see cheyyan pattunnudno?
Bless: ithrem naalayittum kandu pidichille ennile aa Saahityakariye"Saudiyil ninnum kit kat kondoorunna ammayulla Blessykutty"?
Thanks for visiting. vallapozhum ee vazhi okke onnu vannu pokuka.
സത്യം പറഞ്ഞാല്‍ ഇത് വായിച്ചു ഞാന്‍ ഒത്തിരി ചിരിച്ചു കേട്ടോ ...ഹാസ്യം കലര്‍ത്തിയ അവതരണ രീതി ...എന്നാല്‍ ചിരിച്ചു തളെണ്ട ഒരു കാര്യമല്ലതാനും...ഇന്ന് മലയാളം അറിയില്ല എന്ന് പറയാനാണ് ഏറെ മുതിര്‍ന്ന കുട്ടികള്‍ക്കും താല്പര്യം ...അവരുടെ ആ വക്രത കാണുമ്പോള്‍ ഉള്ളില്‍ തോന്നുന്നത് സ്വന്തം അമ്മയെ അറിയില്ല എന്ന് പറയുന്ന മക്കളെയാണ്....താങ്കള്‍ പറഞ്ഞത് വളരെ ശരി തന്നെ ...കാലം മാറി ,പക്ഷെ ഭാഷ മാറുമോ ...മനസ്സിന്റെ ഭാഷ എന്നും അമ്മ മലയാളം തന്നെയാകും ...എത്ര നിഷേധിച്ചാലും ...പിന്നേ കുട്ടികളെ തനിമയുള്ള മലയാളം പറയിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക ...അല്ലെങ്കില്‍ നാളെ അതെ മനോഭാവം നമ്മളോട് എടുക്കും ...നന്നായി എഴുതി ..കാലികവിഷയം തന്നെ ...
മകന്റെ വിളി കലക്കി... :)
'ഫാന്റം' എനിയ്ക്കും പ്രിയപ്പെട്ടതായിരുന്നു...
ബീന പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നൂറു ശതമാനം ശരി!
ആശയം നിഷ്പക്ഷവും ഉദേശം ജീവസുട്ടതും ആകുമ്പോള്‍ തര്‍ജമകളില്‍ നാം നഷ്ടപെടുത്തിയ കാര്യങ്ങള്‍ക്ക് മേല്‍ എന്തിനീ സ്പര്‍ധ?
When my thoughts do not take any of the sides and my intentions are lively, then why should there be a unnecessary hatred between us about some thing that was lost during the translation.
ഇപ്പോള്‍ വല്ലതും മനസിലായോ?
Post a Comment