Feeds RSS
Feeds RSS

Friday, August 20, 2010

പേരിലെന്തിരിക്കുന്നു?പേരിലെന്തിരിക്കുന്നു?
എല്ലാരും ചോദിക്കുന്ന ഒരു കാര്യമാണ് "പേരിലെന്തിരിക്കുന്നു" എന്ന്? ഞാന്‍ ഒന്ന് ചിന്തിച്ചോട്ടെ? സത്യം പറഞ്ഞാല്‍ പേരില്‍ ഒന്നുമില്ലേ? അതോ പേരില്‍ അല്ലെ എല്ലാം?

എന്റെ പേര് എനിക്കിടാന്‍ കഴിയുമാരുന്നേല്‍ സത്യമായും ഞാന്‍ വേറെ പേരെ ഇടു. ബീന-- എന്നാ പേര അത്?. പലരും ചോദിക്കും അതിന്റെ അര്‍ത്ഥം എന്തെന്ന്? ഞങ്ങള്‍ടെ നാട്ടില്‍ അതായതു കീരിക്കര- അറുപത്തിയാറ്- കുമളി ഏരിയയില്‍ എല്ലാരുടെയും വീട്ടില്‍ ഓരോ ബീന ഉണ്ട്. ആ കാലത്തെ ഒരു ട്രെന്‍ഡ് ആയിരിക്കണം. ബീന മാത്രമല്ല എന്റെ ചേട്ടന്മാരായ ബിനോയ്‌, ബിജു എന്നീ പേരുകളും ഒട്ടു മിക്ക എല്ലാ വീട്ടിലും ഉണ്ടാരുന്നു. ഈ പേരുകള്‍ ഇല്ലാത്ത വീടുകളില്‍ ഉറപ്പായും എന്റെ നല്ലപാതി സാബു വിന്റെ പേര് കാണും.

ഓര്മ വച്ചപ്പോള്‍ മുതല്‍ ഈ "ബീന" എന്നാ പേരിനോട് വല്യ താല്പര്യം ഇല്ലാഞ്ഞതിനാല്‍ ഞാന്‍ എനിക്ക് വേറെ പേരുകള്‍ ഇടാന്‍ തീരുമാനിച്ചിരുന്നു.(പിന്നെ ആ പേരിനോട് കുറച്ചെങ്കിലും കൂറ് ഉണ്ടെങ്കില്‍ അത് എന്റെ അപ്പന്‍ ഇട്ട പേരാണല്ലോ എന്നോര്‍ത്താണ്. അത് പേരിനോടുള്ള ഇഷ്ടമോ അപ്പനോടുള്ള സ്നേഹമോ എന്ന് അറിയില്ല) ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ സെലി ആന്റി ആണ് എനിക്ക് ഇഷ്ടമുള്ള പേര് ചോദിച്ചത്? അന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം മൈലാഞ്ചിയും മയില്‍പീലിയും ആയിരുന്നു. അത് കൊണ്ട് ഞാന്‍ എന്റെ പേര് "മൈലാഞ്ചി" എന്നിടാന്‍ തീരുമാനിച്ചു. നല്ല പേരല്ലേ? ഇപ്പഴും എനിക്ക് ഇഷ്ടമുള്ള പേരാണ് മൈലാഞ്ചി. പക്ഷെ അട്ടപ്പള്ളം സ്കൂളിന്റെ താഴെയുള്ള സെലിയന്റി പഠിക്കുന്ന കോളേജിലെ കുറച്ചു ചേച്ചിമാരും ചേട്ടന്മാരും (എല്ലാം സെലി ആന്റിയുടെ കൂട്ടുകാര്‍) എന്നെ കാണുമ്പൊള്‍ മൈലാഞ്ചി എന്നാ പേര് വിളിക്കുവേം ഒരു പന്തി കേടുള്ള ചിരി ചിരിക്കുവേം കൂടെ ചെയ്തപ്പോള്‍ എനിക്ക് തോന്നി ആ പേരില്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന്. ഇപ്പഴല്ലേ മനസ്സിലായത് അതില്‍ ഒരു കുഴപ്പോം ഇല്ല. അര്‍ത്ഥമില്ലാത്തതും കേട്ടുപരിചയമുള്ള പേരുകളും മാത്രം കേട്ടു ശീലിച്ച മനുഷര്‍ക്ക്‌ പതിവില്ലാത്ത എന്തേലും കേട്ടാല്‍ ദഹിക്കാന്‍ ഇച്ചിരി പാടാണ്. അതിന്റെ ഭാഗമായി ആയിരുന്നിരിക്കണം ആ ചിരീം പുകയും ഒക്കെ വന്നത്. എന്താണേലും കുറച്ചു നാളത്തേക്ക് പെരുമാറ്റം ഞാന്‍ നിറുത്തി വച്ച്. പകരം എന്റെ കൂട്ടുകാരും വീട്ടുകാരും പുതിയ പേരുകള്‍ ഇട്ടു കൊണ്ടിരുന്നു. പേരിടാന്‍ നല്ല കഴിവുള്ള ഒരു കുടുംബപാരമ്പര്യം എന്റെ അപ്പന്‍ വീട്ടുകര്‍ക്കുന്ടരുന്നു. (എന്റെ അപ്പന്‍ ജോസ് വൈദ്യന്‍ ഒഴികെ. പുള്ളി ഇക്കാര്യത്തില്‍ ഇച്ചിരി വീക്ക്‌ ആണ്). എന്റെ അര ടസനോളം ഉള്ള അപ്പന്റെ അനിയന്മാരും അനിയത്തിമാരും വഴക്ക് കൂടുമ്പോള്‍ വിളിക്കുന്ന പേരുകള്‍ ഒറ്റ വീട്ടിലും കാണില്ല. അങ്ങനാണ് സെലി എന്നാ എന്റെ ആന്റി സെലിച്ചിയും തൊലിചിയും ആയി രൂപാന്ധരപെട്ടത്. ജാനി കൂനിയായും വിന്നെന്റി കുന്ച്ചണ്ടി ആയി മാറിയതും അതിന്റെ ഭാഗം തന്നെ. അമേരിക്കയില്‍ വന്നതില്‍ പിന്നെ സാബുവും ഇതിനു പിന്നിലല്ല എന്ന് മനസ്സിലായി. അങ്ങനെ ആണ് ഞങ്ങള്‍ എപ്പഴും കാണുന്ന പേര് മറന്നു പോകുന്ന അയലോക്കക്കാര്ക്കൊക്കെ പേരിട്ടത്. തൊട്ടതിനും പിടിച്ചതിനും "സോറി' പറയുന്ന "മാപ്പുസാക്ഷി"യും ഒന്നുമല്ലാത്ത രീതിയില്‍ മുടി വെട്ടിയ സെലെസ്ടക്ക് "മരംകൊത്തി" എന്നും ഇപ്പം കണ്ടാലും ഓരോ കോപ്രായം കാണിക്കുന്നവന്‍ "മണകുണാഞന്‍" പിന്നെ നത്തോലി (എന്ത് കൊണ്ടെന്നു പറയേണ്ടല്ലോ?)ചെറുപ്പത്തില്‍ ഒരു കാര്യവുമില്ലാതെ കീറുന്ന കാരണം (കരയുന്നതിന്റെ അപര നാമം) അച്ചച്ച ആണ് എനിക്ക് മീനാക്ഷി എന്ന് പേരിട്ടത്. ഉദ്ദേശം മറ്റൊന്നുമല്ല. എന്നെ കഴിയുന്നത്ര കരയിക്കുക അതിനെക്കാള്‍ കൂടതല്‍ ഇറിഡേറ്റ് ചെയ്യുക. പിന്നെ വലുതായപ്പോള്‍ സ്നേഹം കൂടുമ്പോള്‍ ആയി മീനാക്ഷിവിളി. പിന്നെ എപ്പഴോ അതെന്റെ പേരുമായി. ഇപ്പോള്‍ ഇഷ്ടമുള്ള മൈലാഞ്ചി പോലെ ഇഷ്ടമുള്ള ഒരു പേരാണ് മീനാക്ഷിയും. കൂട്ടുകാര്‍ വിളിച്ച ആയിരത്തൊന്നു പേരുകള്‍ ഇവിടെ എഴുതിയാല്‍ അതൊക്കെ എനിക്ക് തന്നെ വിനയാകും എന്നതിനാല്‍ ഞാന്‍ ഇവിടെ എഴുതുന്നില്ല.ഇത് വായിച്ചു കഴിയുമ്പോള്‍ ആരൊക്കെ എനിക്ക് എന്തൊക്കെ പേരിടുമെന്നു അറിയില്ല. നാളെ ഞങ്ങള്‍ടെ കുഞ്ഞു ചെറുക്കന്‍ അവന്റെ പേരിനെ കുറിച്ച് എന്നെ എന്തൊക്കെ പറയും എന്നും അറിയില്ല. എന്താണേലും രണ്ടു കാര്യം ഉറപ്പാണ്‌. ഒന്ന്: പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നോരോര്ട് പേരില്‍ എന്താണ്ടൊക്കെ ഉണ്ട്. രണ്ടു: എനിക്കിപ്പളും ഏറ്റവും ഇഷ്ടമുള്ള പേര് "മീനാക്ഷി" തന്നെ.